
തിരുവനന്തപുരം: എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള തൊഴില്‍ സാധ്യത ഇരട്ടിയാക്കുന്നതിന് സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ 150 എന്‍ജിനിയറിംഗ് കോളജുകളെ ബന്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വ്യവസായങ്ങളുമായി ചേര്‍ന്നാണ് എസ്ഡി.പി.കെ എന്ന പേരില്‍ പദ്ധതി. ജോലി നേടുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ എണ്ണം അടുത്ത നാലുവര്‍ഷത്തിനിടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ 150 എന്‍ജിനിയറിംഗ് കോളജുകളില്‍ ഓരോ വര്‍ഷവും 40,000 വിദ്യാര്‍ഥികള്‍ വീതം ചേരുന്നുണ്ടെങ്കിലും അതില്‍ 20 ശതമാനത്തിന് മാത്രമാണ് ജോലി ലഭിക്കുന്നത്. അടുത്ത മൂന്നുവര്‍ഷം ഐടി രംഗത്തുമാത്രം വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും ഈ മേഖലയ്ക്ക് യോജിക്കുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള പ്രത്യേക പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രമേണ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് രംഗത്തേക്കും ഇതു വ്യാപിപ്പിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ എന്‍ജിനിയറിംഗ് കോളജുകളെയും ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ വ്യവസായ ഹബ്ബുകളെയും ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കും.
