തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണം ആരുനടത്തുമെന്ന് ബുധനാഴ്ച ചേരുന്ന ക്യാമ്പിനറ്റില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രന്‍ രാജിവച്ചതെന്നും ധാര്‍മ്മികത മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.