തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ഹണിട്രാപ്പില്‍ മംഗളം ചാനല്‍ ഗൂഢാലോചന നടത്തിയിരുന്നെന്ന് പോലീസ് ഭാഷ്യം. എ.കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന പ്രത്യേക ഉദ്ദേശം ചാനലിനുണ്ടായിരുന്നുവെന്നും പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു. ഹണിട്രാപ്പില്‍ മംഗളം ചെയര്മാന് സാജന് വര്‍ഗീസിനെ ഒന്നാം പ്രതിയാക്കിയും സി.ഇ.ഒ ആര്. അജിത്കുമാറിനെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരിക്കുകയാണ്.

എ.കെ ശശീന്ദ്രനെ ഫോണ്‍ ചെയ്ത മാധ്യമ പ്രവര്‍ത്തകയെയും പോലീസ് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഴുവന്‍ പ്രതികള്‍ക്കും അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്.