ഇര തേടിയെത്തിയ 12 സിംഹങ്ങള്‍ യുവതിയുടെ പ്രസവത്തിന് കാവൽനിന്നു; ഗുജറാത്തിലെ ഈ സംഭവം ലോകമറിഞ്ഞത് ഇങ്ങനെ.

  • Post category:news
  • Reading time:1 min read
You are currently viewing ഇര തേടിയെത്തിയ 12 സിംഹങ്ങള്‍ യുവതിയുടെ പ്രസവത്തിന് കാവൽനിന്നു; ഗുജറാത്തിലെ ഈ സംഭവം ലോകമറിഞ്ഞത് ഇങ്ങനെ.

അഹമ്മദാബാദ്:  ആ രാത്രി ഞങ്ങൾ ഒരിക്കലും മറക്കില്ല കാരണം അവിശ്വസനീയമായ ഭീതിയോടെയായിരുന്നു ആ സംഭവം നടന്നത്. ഗുജറാത്തുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ രാജു ജാദവിന് സംഭവം വിവരിക്കാൻ ഒരുപാടുണ്ട്, അയാൾ അക്കാര്യങ്ങൾ മാധ്യമങ്ങളോട് വിവരിക്കുന്നത് ഇങ്ങനെ; അഹമ്മദാബാദ് സ്വദേശിയായ മങ്കുബെന്‍ മക്ബാനയ്ക്ക് പ്രസവ വേദനയെ തുടർന്നാണ് ആശുപത്രിയിലേക്ക് പോകാനായി ആംബുലന്‍സ് വിളിക്കുന്നത്. അവരുടെ വീട്ടിൽ നിന്നും ജാഫര്‍ബാദിലെ ആശുപത്രിയിൽ എത്താൻ വനത്തിലൂടെയുള്ള വഴിയേ ഉണ്ടായിരുന്നുള്ളു. ഈ പ്രദേശത്തു സിംഹങ്ങൾ ഇര തേടിനടക്കാറുണ്ടത്രെ അത്കൊണ്ട് തന്നെ ശ്രദ്ധയോടെയാണ് വാഹനമോടിച്ചത്. സമയം അർദ്ധരാത്രിയോട് അടുത്തിരുന്നു, പ്രസവ വേദന അനുഭവപ്പെടുന്ന അവരെയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ വനത്തിലൂടെയുള്ള യാത്രാമധ്യേ അവർക്ക് പ്രസവവേദന കൂടി, സഹായത്തിന് ഒരു നഴ്സ് മാത്രമേ ആംബുലന്‍സില്‍ ഉണ്ടായിരുന്നുള്ളു. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ നഴ്സ് ഡോക്ടറെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു, പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്തു പ്രവര്‍ത്തിച്ചു. എന്നോട് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു.

കൊടുങ്കാട്ടില്‍ മനുഷ്യമണം തുടര്‍ച്ചയായി കിട്ടിയതോടെയാകാം സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരുന്നു എന്നത് ഞങ്ങൾ മനസ്സിയാക്കിയത്.  ആംബുലന്‍സിന് അരികിലും സമീപത്തെ കാട്ടിലുമായി 12 സിംഹങ്ങള്‍ ഈ സമയം ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏകദേശം 30 മിനിറ്റോളമാണ് വാഹനം അവിടെ നിറുത്തിയിട്ടത്. പിന്നീട്  പ്രസവശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറി തന്നുവെന്നും, അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രാജു ജാദവ് പറഞ്ഞു. പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിന് സിംഹങ്ങളുടെ ചലനം അറിയാമായിരുന്നു. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അത് ഇവരുടെ മനോധൈര്യത്തിന് സഹായകമായി എന്ന വേണം കരുതാൻ. എന്തിരുന്നാലും ഈ സംഭവം ഇപ്പോൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

0Shares