ഇന്ധനവിലയിലെ കുതിച്ച് കയറ്റം തുടരുന്നു; പുതിയ നിരക്ക് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധനവിലയിലെ കുതിച്ച് കയറ്റം തുടരുന്നു; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില പിടിച്ചു കെട്ടാനാകാതെ വീണ്ടും ഉയരങ്ങളിലേക്ക് തന്നെ. ഇന്ന് പെട്രോളിന് കൂടിയത് 15 പൈസയും ഡീസലിന് 21 പൈസയുമാണ്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 85.87 രൂപയും ഡീസലിന് 79.21 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 86.25 രൂപയും ഡീസലിന് 79.58 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.

0Shares