ഇന്ത്യന്‍ ദേശീയ പതാക തലകീഴായി നാട്ടി ; കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ വിവാദത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ദേശീയ പതാക തലകീഴായി നാട്ടി ; കേന്ദ്ര മന്ത്രി  പിയുഷ് ഗോയല്‍ വിവാദത്തില്‍

അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സൗദി മന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങില്‍ തലത്തിരിച്ച് വെച്ച സംഭവം വിവാദമാകുന്നു.സുസ്ഥിര ഊര്‍ജ്ജ വികസനവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി സംഭന്ധിച്ച ചടങ്ങില്‍ പോസ് ചെയ്ത ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് തലതിരിഞ്ഞ ഇന്ത്യന്‍ ദേശിയ പതാക. കാണപ്പെട്ടത്.സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമാണ് ചിത്രത്തില്‍ പിയൂഷിനൊപ്പം ഉള്ളത. സൗദി പ്രസ്സ് ഏജന്‍സിയാണ് ഈ ചിത്രം ട്വീറ്റ് ചെയതത്. പതാകയുടെ പച്ചനിറം മുകളില്‍ വരുന്ന നിലയില്‍ തലതിരിച്ചായിരുന്നു  കെട്ടിയിരുന്നത്. ഇതറിയാതെ പീയുഷും സൗദി മന്ത്രിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവാണ്.

2015 നവമ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ പതാക തലതിരിച്ച് കെട്ടിയ ഒരു ചടങ്ങില്‍ ഫോട്ടോ പോസ് ചെയ്തിരുന്നു .ആസിയാന്‍ ഉച്ചക്കോടിക്കിടെ മലേഷ്യയില്‍ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തില്‍ ് ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയത് വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു
..

0Shares