ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ മോ​ഷ​ണ​ക്കു​റ്റം ആരോപിച്ച്‌ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദ്ദി​ച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ മോ​ഷ​ണ​ക്കു​റ്റം ആരോപിച്ച്‌ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദ്ദി​ച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

റാഞ്ചി: ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ മോ​ഷ​ണ​ക്കു​റ്റം ആരോപിച്ച്‌ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദ്ദിക്കുകയും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദും​ക​യി​ലെ വ​നി​താ കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി ഹോ​സ്റ്റ​ല്‍ സ​ഹ​വാ​സി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ചെ​ന്ന് ആരോപിച്ചായിരുന്ന മര്‍ദ്ദനം.ദൃശ്യങ്ങള്‍ വൈറല്‍ആയതോടെ അഭിമാനം വൃണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയോടൊപ്പം ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി.

പെണ്‍കുട്ടി മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനിലും എസ്. സി. എസ്. ടി പോലീസിലും പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിച്ച്‌ തുടര്‍നടപടികളെടുക്കാന്‍ ആരും തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പ്രദേശത്ത് ചെറുകിട ചെയ്താണ് പെ​ണ്‍​കു​ട്ടി​യും കുടുംബവും കഴിയുന്നത്. സംഭവത്തിന് ശേഷം ജോലിക്ക് പോകാന്‍ പോലും സാധിക്കുന്നില്ലെന്നും അച്ഛന്‍ പറയുന്നു.

 

മോഷ്ടിച്ചെന്ന ആരോപണം പെണ്‍കുട്ടി നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. തന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ സെക്കന്‍ഡ് ഹാന്ഡ് മൊബൈല്‍ ഫോണ്‍ കണ്ട് തെറ്റിദ്ധരിച്ചാണ് അവര്‍ തന്നോട് ഇങ്ങനെ ചെയ്തതെന്നും സംഭവത്തിന് ശേഷം ഹോസറ്റലില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് 18,600 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ ആരും തന്നെ രക്ഷപ്പെടില്ലെന്നും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദുംക എസ്. പി മായൂര്‍ പട്ടേല്‍ പറഞ്ഞു.

0Shares