
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് കർപ്പൂരതുളസി. ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാന്‍കാരും പൊതുവെ ഔഷധ മൂല്യമുള്ള ഒരു വസ്തുവായി കണക്കാക്കുന്ന ഇത് പുതിന എന്നും അറിയപ്പെടുന്നു. ഇതിനെ യൂനാനിയിലെ ഒരു ദിവ്യ ഔഷധം എന്നു തന്നെ പറയാം. ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് അറേബ്യൻ നാടുകളിൽ പുതിനയ്ക്ക് നൽകുന്നത്. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളർത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.
ഏതെല്ലാം രീതിയിൽ പുതിന ഉപയോഗിക്കാമെന്നും ഇതിൻറെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്നും നോക്കാം
1. ഉദരസംബന്ധമായ ഏത് രോഗത്തിനും പുതിനയില സിദ്ധൗഷധമാണ് പുതിന . ദിവസവും അല്പം പുതിനയിലച്ചാര്‍ ഉള്ളില്‍ചെന്നാല്‍ കുടല് സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്.
2. ആസ്മക്ക് പുതിന ഒരു നല്ല ഔഷധമാണ് . പുതിന ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാൽ ആസ്മക്ക് വളരെ ആശ്വാസം ലഭിക്കും.
3. പുതിനയും , ഇഞ്ചിയും,കുരുമുളകും ഇട്ടു കാപ്പി കുടിക്കുന്നതും ആസ്മക്ക് വളര ഫലപ്രധമാണ്.
4. വേനല്‍കാലത്ത് ദാഹശമനിയായി പുതിന ഇലയിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.
5. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്തോള് ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനക്ക് കഴിയും.
6. പുതിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. പുതിനക്ക് ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാന്‍ കഴിയും
7. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്മെന്റുകള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്നുണ്ട്. കരാട്ടോണിന്‍, മിന്റ്, കാത്സ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ പുതിനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
8. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്നസിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പുതിന. ഇതിന്റെ മണവും രുചിയുമെല്ലാം മോണിംഗ് സിക്നസ് മാറ്റുന്നു.
9. ചര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.
10. ഇറച്ചിക്കറി, സൂപ്പ്, സോസ്, സലാഡ് എന്നിവയിലൊക്കെ പുതിനയില ചേര്‍ക്കാറുണ്ട്.
