
റ്റെഡി സി. എക്സ്
വിനായകനോട് പോലീസുകാർ എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും?…നായിന്റെ മോനേ നിറന്റ മുടി…കള്ള ലക്ഷണമാണല്ലോടാ മുഖത്ത്..നീയെന്താടാ വിചാരിച്ചത് …റൊണാൾഡോ ആണെന്നോ..
പെൺകുട്ടികളെ പെഴപ്പിക്കാൻ എറങ്ങിയിരിക്കുന്നോ..??? ദളിതന് എന്ന വിളിയോ ?? ഇതിലപ്പുറം പറഞ്ഞാലും പിടിച്ചു നിൽക്കും കുട്ടികൾ..
അവന്റെ മുടി പറിച്ചെടുക്കാൻ നോക്കിയിട്ടുണ്ടവർ ,സ്ഥാനങ്ങളിൽ വിരലു കേറ്റിത്തിരിച്ചിട്ടുണ്ടാവും..
മുലഞ്ഞെട്ട് ഞെരിച്ച് രസിച്ച്, ജനനേന്ദ്രിയത്തിൽ പിടിച്ച് കണ്ണു മിഴിക്കുന്നത് കണ്ട് പല്ലു
ഞെരിച്ചലറിയിട്ടുണ്ടാകും.. / പ്രതിരോധിക്കാൻ കഴിയാതെ എല്ലാ അഭിമാനവും അടിയറ വെച്ച് അവൻ പോലും കേട്ടിട്ടില്ലാത്ത ശബ്ദത്തിൽ കരച്ചിൽ പുറത്തുവന്നിട്ടുണ്ടാകും..കാലുപിടിച്ചിട്ടുണ്ടാവും…
ആരോടെങ്കിലും പറഞ്ഞാൽ തെറി വേറേ കിട്ടുകയേയുള്ളൂ…അവന് സാധിക്കുന്ന ഒരേ ഒരു പ്രതികാരമായിരുന്നു മരണം… തീരുമാനിക്കുമ്പോൾ അവൻ സ്വപ്നം കണ്ടിരിക്കും കേരളത്തിലെ യുവാക്കൾ ഒന്നടങ്കം പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് ചെയ്യുന്നത്….ഇനിയൊരു കുട്ടിയും ഇങ്ങനെ അവഹേളിക്കപ്പെടാതിരുന്നിരുന്നെങ്കിൽ എന്നവനാഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ, ഈ ജനത നിന്റെ കള്ളലക്ഷണങ്ങളെക്കുറിച്ച് പറയുകയായിരിക്കും… ഇത് വളർന്നിട്ടില്ല വളരില്ല..
ജിഷ്ണുവിന്റെ അമ്മയെപ്പോലെ പൊരുതാൻ കഴിയാതെ പോകുന്ന ഒരു പാട് അമ്മമാരുണ്ട്. അവരിലൊരാളാണ് വിനായകന്റെ അമ്മ. അലമുറകൾക്കിടയിൽ അവര് പറയുന്നുണ്ട് ഒരു പത്താം ക്ലാസുകാരന്റെ വലുപ്പമേ അവനുണ്ടായിരുന്നുള്ളൂ.അവനോടങ്ങനെ ചെയ്യാൻ അവർക്കെങ്ങനെ കഴിഞ്ഞു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടിട്ടും കാരണക്കാരായ പോലീസുകാർക്ക് സസ്പെൻഷൻ മാത്രം കൊടുത്ത് മനോവീര്യം സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നടപടി ലജ്ജാകരമാണ്. പിണറായിയുടെ മൗനം കേരള മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ്. മർദ്ദനം തുടരാനുള്ള അനുവാദമാണ്.
