അഴിച്ചുപണിയുമായി സി.പി.ഐ സംസ്ഥാന സമ്മേളനം; സംസ്ഥാന കൗണ്‍സിലില്‍ ഇ. എസ് ബിജിമോള്‍ അകത്ത്, വാഴൂര്‍ സോമന്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing  അഴിച്ചുപണിയുമായി സി.പി.ഐ സംസ്ഥാന സമ്മേളനം; സംസ്ഥാന കൗണ്‍സിലില്‍ ഇ. എസ് ബിജിമോള്‍ അകത്ത്, വാഴൂര്‍ സോമന്‍ പുറത്ത്

മലപ്പുറം: വന്‍ അഴിച്ചുപണിയുമായി സി.പി.ഐ സംസ്ഥാന സമ്മേളനം. കാനം രാജേന്ദ്രന്‍ എതിരില്ലാത്ത സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പീരുമേട് എം.എല്‍.എ കൂടിയായ ഇ.എസ് ബിജിബോള്‍ സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.

കാനം രാജേന്ദ്രന്‍റെ വിശ്വസ്തനും കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയുമായ വാഴൂര്‍ സോമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ വാഴൂര്‍ സോമന്‍ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇസ്മയില്‍ പക്ഷത്തെ എംപി അച്യുതനെയും പാലക്കാട് നിന്നുള്ള ഈശ്വരി രേശനെയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന ബിജിമോളുടേതായി ഒരു വാരികയില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശമായിരുന്നു 2016 ല്‍ ബിജിമോലെ ജില്ലാ കൌണ്‍സിലിലെക്ക് തരം താഴ്തുന്നതിന് കാരണമായിരുന്നത്. ഇടുക്കിയില്‍ സി.പി.ഇയ്ക്ക് ബിജിമോള്‍ക്ക് പകരം വെക്കാന്‍ മറ്റൊരു ജനകീയ മുഖം ഇല്ലാ എന്നതും, സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലെ മാറി വരുന്ന സാഹചര്യങ്ങളും ഇപ്പോള്‍ ബിജിമോള്‍ക്ക് തിരിച്ചുവരവിന് കളം ഒരുക്കിയിരിക്കുകയാണ്.

0Shares