അമ്മയുടെ അഴുകിയ മൃതദേഹത്തോടൊപ്പം 3 വയസ്സുകാരിക്ക് കഴിയേണ്ടി വന്നത് ദിവസങ്ങളോളം…!

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ അഴുകിയ മൃതദേഹത്തോടൊപ്പം 3 വയസ്സുകാരിക്ക് കഴിയേണ്ടി വന്നത് ദിവസങ്ങളോളം…!

ഹാര്‍ട്ട്‌ഫോര്‍ഡ്: അമ്മയുടെ മൃതദേഹത്തോടൊപ്പം 3 വയസ്സുകാരി കഴിയേണ്ടി വന്നത് അഞ്ച് ദിവസം. കുട്ടി നഴ്‌സറില്‍ വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ച് ചെന്ന സാമൂഹിക പ്രവര്‍ത്തകയാണ് കുഞ്ഞിനേയും അമ്മയുടെ മൃതദേഹത്തേയും കണ്ടത്. നിലത്ത് വീണ് കിടന്നിരുന്ന ചിപ്‌സ് കഴിച്ചാണ് കുഞ്ഞ് വിശപ്പ് അകറ്റിയിരുന്നത്.അമ്മയും പെണ്‍കുഞ്ഞും ഒറ്റയ്ക്കായിരുന്നു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. യുവതിയുടേയും കുഞ്ഞിന്റേയും പേര് വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

ശരിയായി ഭക്ഷണം കഴിയ്ക്കാത്തത് മൂലം അവശയായ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടിവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതിരുന്നതിനാല്‍ പുറത്ത് കാണാതിരുന്നിട്ടും സംശയിച്ചില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്. യുവതി എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. മൃതദേഹം അഴുകി തുടങ്ങിയിരുന്നതിനാല്‍ മുറിവുകള്‍ ഉണ്ടായിരുന്നോ എന്ന് പോലീസിന് സ്ഥീരികരിയ്ക്കാനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

 

0Shares