അമ്മ താര സംഘടനയില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാര്‍ രാജിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അമ്മ താര സംഘടനയില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാര്‍ രാജിവെച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. ഇതിനു പുറമേ നടിക്ക് പിന്തുണയുമായി മറ്റു നാല് നടിമാരും രാജിവെച്ചു. വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജിക്കാര്യം അറിയിച്ചത

0Shares