അനാവശ്യ എതിര്‍പ്പുകള്‍ക്ക്​ വഴങ്ങി വികസത്തിന്​ തടയിടാന്‍ സാധ്യമല്ല; ബൈപ്പാസ്​ കീഴാറ്റൂരിലൂടെ തന്നെ ​കൊണ്ടുപോകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing അനാവശ്യ എതിര്‍പ്പുകള്‍ക്ക്​ വഴങ്ങി വികസത്തിന്​ തടയിടാന്‍ സാധ്യമല്ല; ബൈപ്പാസ്​ കീഴാറ്റൂരിലൂടെ തന്നെ ​കൊണ്ടുപോകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്​ പ്രധാന രാഷ്​ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ കീഴാറ്റൂരിലെ ചിലര്‍ക്ക്​ ഇത്​ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബൈപ്പാസ്​ കീഴാറ്റൂരിലൂടെ തന്നെ ​കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക്​ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ വികസനത്തിന്​ പ്രധാന രാഷ്​ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ കീഴാറ്റൂരിലെ ചിലര്‍ക്ക്​ ഇത്​ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares