മധ്യപ്രദേശ്: മധ്യപ്രദേശിലെ ബര്‍വാനിയില്‍ കിണറ്റില്‍നിന്ന് അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബര്‍വാനി സ്വദേശി ഭതര്‍ സിംഗിന്റെ മക്കളാണ് മരിച്ച കുട്ടികള്‍. വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭതര്‍ സിംഗിന് രണ്ട് ഭാര്യമാരുണ്ട്. ഇതില്‍ ആദ്യ ഭാര്യ സംഗീതയില്‍ നാലും രണ്ടാം ഭാര്യ സുനിതയില്‍ ഒരു കുട്ടിയുമാണ് ഉള്ളത്. ഇവരെയാാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഭതറിനേയും സംഗീതയേയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. സുനിത സ്വന്തം വീട്ടിലും ആയിരുന്നു. സുനിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ ഭതര്‍ ഇവിടെ എത്തിിയിരുന്നെന്നും കുട്ടിയുമായി തിരികെ പോയെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ പ്രാഥമീകാന്വേഷണം തുടങ്ങി.
അഞ്ച് കുട്ടികളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത