യുവതിക്ക് നേരെ കെ.എസ്ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing യുവതിക്ക് നേരെ കെ.എസ്ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു; കൂടുതൽ അറിയാം..

കൊച്ചി: കെ.എസ്ആര്‍.ടി.സി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ചെറുതോണിയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ ഇടപ്പള്ളിയില്‍ വച്ചായിരുന്നു അതിക്രമം. തികളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു പീഡനശ്രമം. സംഭവം യുവതി കണ്ടക്ടറോട് പറയുകയും പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

0Shares