നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് വിളിച്ചു വരുത്തിയ വൃദ്ധൻ്റെ കൂടെ; ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതിക്കെതിരെ പരാതി നല്‍കി വയോധികന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് വിളിച്ചു വരുത്തിയ വൃദ്ധൻ്റെ കൂടെ; ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതിക്കെതിരെ  പരാതി നല്‍കി വയോധികന്‍

തൃശൂര്‍: നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. എഴുപത്തിയൊന്നുകാരന് ഒപ്പമുള്ള നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവതി വൃദ്ധനെ കുരുക്കിലാക്കിയത്.

പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജി(35)യാണ് അറസ്റ്റിലായത്. അമ്പത് ലക്ഷം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ആണ് വയോധികന്‍ പൊലീസില്‍ പരാതി നല്‍കിയത്.

യുവതി വയോധികനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ഇത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ആയിരുന്നു എന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares