
സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന യശോദയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഭയാനകമായ സാഹചര്യങ്ങളിലൂടെ ഗർഭിണിയായ സാമന്തയുടെ കഥാപാത്രം കടന്നു പോകുന്നതാണ് ട്രെയ്‌ലറിൽ കാണാനാകുന്നത്. സിനിമ ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് ട്രെയ്‌ലറിലൂടെ ലഭിക്കുന്ന സൂചന.
ഹരി-ഹരീഷ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യശോദ ശ്രീദേവി മൂവീസിൻ്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി,ക്യാമറ: എം.സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം.
