
ചെന്നൈ: പൂർണ്ണ ആരോഗ്യവാനായി നടൻ മമ്മുട്ടി. സ്റ്റൈലിഷ് ലുക്കിൽ സ്വയം ഡ്രൈവ് ചെയ്‌ത് മമ്മുക്ക ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. ഹൈദരാബാദിലെ സെറ്റിലേക്ക് മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടത് നിര്‍മാതാവ് ആന്റോ ജോസഫ് പങ്കിട്ടു. മമ്മുട്ടിക്കൊപ്പം ചെന്നൈ വിമാന താവളത്തിൽ ആന്റോ ജോസഫും കൂടെയുണ്ടായിരുന്നു.

‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും’ എന്നായിരുന്നു ആന്റോ ജോസഫിൻ്റെ കുറിപ്പ്.
