
മതിയായ ഉച്ച വിശ്രമം നൽകാതെ തൊഴിലാളികളെ പൊരിവെയിലത്ത് ജോലിയെടുപ്പിച്ച 106 വർക്ക് സൈറ്റുകൾ ഖത്തർ തൊഴിൽ മന്ത്രാലയം അടപ്പിച്ചു. വേനൽക്കാലത്ത് വെയിലത്ത് പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി .

ജൂൺ 1 മുതൽ സപ്തംബർ 15 വരെ രാവിലെ 10നും ഉച്ചയ്ക്ക് 3.30നും ഇടയിൽ നേരിട്ട് വെയിലേൽക്കുന്ന വിധത്തിൽ തൊഴിലാളികളെ പണിയെടുപ്പിക്കാൻ പറ്റില്ലെന്നാണ് നിയമം.ജൂലൈ 1 മുതൽ 31വരെ നടത്തിയ പരിശോധനയിലാണ് 106 നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഭൂരിഭാഗവും കോൺട്രാക്ടിങ് മേഖലയിലാണ്. ജൂണിൽ നടത്തിയ സമാന പരിശോധനയിൽ 232 സൈറ്റുകൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
