
കാസറഗോഡ്: ബോവിക്കാനം വനിതാ ലീഗ് റൈസ് ആന്റ് ത്രൈവ് പദ്ധതി ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ വനിതാ സംഗമം നടത്തി. പ്രസിഡണ്ട് മറിയമ്മ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹറ ബാലനടുക്കം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അനീസ മല്ലത്ത് പ്രസംഗിച്ചു. മറിയമ്പി ഖാലിദ് നന്ദി പറഞ്ഞു.
