
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ .മുരളീധരനുമടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി.

പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.
