
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാല്‍.‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒരു തവണ കൂടി മത്സരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത് എന്നാണ് ഒ.രാജഗോപാല്‍ പറയുന്നത്.

പ്രായത്തിന്‍റെ അവശതകള്‍ കാരണം ഇനി മത്സരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങള്‍ എഴുതി തീര്‍ക്കണം’ എന്നും രാജഗോപാല്‍ പറഞ്ഞു.
2016ല്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒ.രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ നിന്ന് ഒ.രാജഗോപാല്‍ പിന്‍മാറിയതോടെ നേമം മണ്ഡലത്തില്‍ ഇനി ആരായിരിക്കും മത്സരിക്കുക എന്നതാണ് ഉയരുന്ന ചോദ്യം.
