Categories
national news trending

സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ; അതൃപ്തി അറിയിച്ച് രാഷ്‌ട്രപതി ഭവൻ; കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു എന്ന് പ്രധാനമന്ത്രി

ദില്ലി: ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ സോണിയ ഗാന്ധി നടത്തിയ പ്രതികരണം വിവാദമായി. മണിക്കൂറുകളോളം സഭയെ അഭിസംബോധനം ചെയ്ത രാഷ്ട്രപതിയെ “പാവം സ്ത്രീ വായിച്ച് തളര്‍ന്നു” എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സോണിയ ഗാന്ധി മറുപടി നൽകിയത്. ഇതിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. മറ്റു ബി.ജെ.പി നേതാക്കളും പ്രതികരണം നടത്തി. സംഭവം കൂടുതൽ വിവാദത്തിൽ കൊണ്ടെത്തിച്ചു. ഇതോടെ കടുത്ത അതൃപ്തിയറിയിച്ച് രാഷ്‌ട്രപതി ഭവൻ തന്നെ രംഗത്തവന്നു.

വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ സോണിയ ഗാന്ധിയുടെ വാക്ക് രാഷ്ട്രപതിയുടെ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. എന്നാൽ അപമാനിച്ചിട്ടില്ല എന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും അസാധാരണ നടപടിയില്‍ രാഷ്ട്രപതി ഭവൻ്റെ പ്രതികരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest