Categories
articles news

സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റ് ഭീതിവിതയ്ക്കുമ്പോൾ; എന്താണ് ബുറേവി?; അറിയേണ്ടതെല്ലാം

എന്നാൽ അത്രത്തോളം ഭയക്കേണ്ടതുണ്ടോ ബുറേവിയെ…ബുറേവി ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ഈ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

കേരളത്തില്‍ തിരുവനന്തപുരവും ബുറേവി ചുഴലിക്കാറ്റിന്‍റെ പാതയിലേക്കെത്തുമ്പോൾ ചുഴലിക്കാറ്റ് മലയാളിയുടെ മനസിലും ഭീതിയുടെ കോളിളക്കമുണ്ടാവുകയാണ്. എന്നാൽ അത്രത്തോളം ഭയക്കേണ്ടതുണ്ടോ ബുറേവിയെ…ബുറേവി ഇന്ത്യൻ തീരത്തോടടുക്കുമ്പോൾ ഈ ചുഴലിക്കാറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

എന്താണ് ബുറേവി?

ബുറേവി ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് (Tropical Cyclone) ആ്ണ്. അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദത്തെ തുടർന്നാണ് ചുഴലിക്കാറ്റ് രൂപമെടുക്കുന്നത്. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളെ വിവിധ പേരുകളിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നത്. സൈക്ലോൺ ,ഹരിക്കേൻ, ടൈഫൂൺ തുടങ്ങിയവ ഉദാഹരണം.

അറ്റ്‌ലാന്റിക് സമുദ്രം,വടക്ക്കിഴക്കൻ പസിഫിക് സമുദ്രം എന്നിവയ്ക്ക് മേൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിനെയാണ് ഹരിക്കേൻ എന്നുപറയുന്നത്. വടക്കുപടിഞ്ഞാറൻ പസിഫിക്കിന് മേൽ രൂപംകൊള്ളുന്നവയെ ടൈഫൂൺ എന്നു വിളിക്കുമ്പോൾ ദക്ഷിണ പസിഫിക്കിലോ ഇൻഡ്യൻ മഹാസമുദ്രത്തിലോ രൂപം കൊള്ളുന്നവയെ സൈക്ലോൺ എന്നും വിളിക്കുന്നു. അതുകൊണ്ട് ബുറേവി ഒരു ട്രോപ്പിക്കൽ സൈക്ലോൺ ആണ്.

എത്രത്തോളം തീവ്രമാണ് ബുറേവി?

തീവ്രതയനുസരിച്ച് ആറു വിഭാഗങ്ങളായാണ് ചുഴലിക്കാറ്റുകളെ തരം തിരിച്ചിരിക്കുന്നത്.

1.തീവ്രന്യൂനമർദം(Depression) കാറ്റിന്‍റെ വേഗം-മണിക്കൂറിൽ 45-50 കി.മി

2.അതിതീവ്ര ന്യൂനമർദം(Deep Depression)കാറ്റിന്റെ വേഗം-മണിക്കൂറിൽ 55-65 കി.മി

3.ചുഴലിക്കാറ്റ്(Cyclonic Storm)കാറ്റിന്‍റെ വേഗം-മണിക്കൂറിൽ 65-85 കി.മി

4.തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm)കാറ്റിന്‍റെ വേഗം -മണിക്കൂറിൽ 110 കി.മി വരെ

5.അതിതീവ്ര ചുഴലിക്കാറ്റ് (Very severe Cyclonic Storm)കാറ്റിന്‍റെ വേഗം-മണിക്കൂറിൽ 120-150 കിമി

6.സൂപ്പർ ചുഴലിക്കൊടുങ്കാറ്റ്(Super Cyclonic Storm)കാറ്റിന്‍റെ വേഗം-മണിക്കൂറിൽ 240 കി.മി

ഇതനുസരിച്ച് ബുറേവി ചുഴലിക്കാറ്റ് (Cyclonic Storm) എന്ന വിഭാഗത്തിലാണ് വരുന്നത്. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാണ് ബുറേവിയുടെ കാറ്റിന്‍റെ വേഗം കണക്കാക്കപ്പെടുന്നത്. എന്നാൽ സമയം കഴിയുന്തോറും തീവ്രത കുറഞ്ഞ അതിതീവ്ര ന്യൂനമർദം എന്ന വിഭാഗത്തിലേക്ക് ബുറേവി മാറിയേക്കും. കേരളത്തിലെത്തുമ്പോൾ കാറ്റിന്‍റെ വേഗം പരമാവധി 55 കിലോമീറ്റർവരെ മാത്രമേ ഉണ്ടാകാൻ ഇടയുള്ളു. അതിനാൽ വലിയ ആശങ്ക വേണ്ടെന്ന് അർത്ഥം. എന്നാൽ ജാഗ്രതയിൽ കുറവുണ്ടാകാനും പാടില്ല.

നവംബർ 28ന് ന്യൂനമർദമായി ഉടലെടുത്ത് നവംബർ 30 ന് തീവ്രന്യൂനമർദമായി മാറിയ ബുറേവി അടുത്ത ദിവസം ചുഴലിക്കാറ്റായി മാറുകയായിരുന്നു. ശ്രീലങ്കയിൽ വീശിയടിച്ച ബുറേവി ഇന്ത്യൻ ഉപഭൂഖണ്ഡത്തോടടുക്കുകയാണ്. തമിഴ്‌നാട്ടിലെ മാന്നാറിൽകരതൊടുന്ന ബുറേവി പിന്നീട് തീവ്രത കുറഞ്ഞ് കേരളം വഴി അറബിക്കടലിലേക്ക് കടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest