
ദോഹ: കളിക്കാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങിയ പോരാട്ടമായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലേത്. മത്സരത്തിന് ശേഷം അഭിമുഖം നല്‍കുന്നതിന് ഇടയില്‍ പ്രകോപിപ്പിച്ച് എത്തിയ നെതര്‍ലന്‍ഡ്‌സ് താരത്തിന് നേര്‍ക്കുള്ള മെസിയുടെ വാക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി മെസിയാണ് ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കളിയിലെ താരമായത്. ശേഷം ടിവൈസി സ്‌പോര്‍ട്‌സിനോട് മെസി സംസാരിച്ച് നില്‍ക്കുമ്പോഴാണ് പ്രകോപനവുമായി നെതര്‍ലന്‍ഡ്‌സ് താരത്തിൻ്റെ വരവ്.

എന്താണ് നീ നോക്കുന്നത്, വിഡ്ഡി? പോകു, ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കെ നെതര്‍ലന്‍ഡ്‌സ് താരത്തെ നോക്കി മെസി പ്രതികരിച്ചത് ഇങ്ങനെ. എതിര്‍ ടീമില്‍ നിന്ന് ലഭിക്കേണ്ട ബഹുമാനം അവരുടെ പരിശീലകനില്‍ നിന്ന് പോലും തനിക്ക് ലഭിച്ചില്ലെന്നും മെസി പറയുന്നു.
വീഡിയോ കാണാം: https://twitter.com/barstoolsports/status/1601348254549303296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1601348254549303296%7Ctwgr%5E75d00f38d0948a843f52adba9154613e55fb171e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fforyou%3Flaunch%3Dtruemode%3Dpwa
മത്സരത്തിന് മുമ്പ് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കളി ആരംഭിച്ചത് മുതല്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് മേല്‍ ആഘാതം സൃഷ്ടിക്കാന്‍ ശ്രമിച്ച്, ഞങ്ങളോട് ഓരോന്ന് പറഞ്ഞ്… ഇത് ഫുട്‌ബോളിൻ്റെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ എല്ലായ്‌പ്പോഴും എല്ലാവരേയേും ബഹുമാനിക്കുന്ന ഒരാളാണ്. അവരുടെ പരിശീലന് ഞങ്ങളോട് ബഹുമാനം ഉണ്ടായില്ല.
