
പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയും. 12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുള്ള ഇടംനേടിയത്. അദീല അബ്ദുള്ള ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്‍മാര്‍ പട്ടികയിലുണ്ട്. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാര പട്ടിക തയ്യാറാക്കുന്നത്.

ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ പതിനൊന്നിനാണ്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കളക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തണം.
കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ അദീല അബ്ദുള്ള 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2019 നവംബറിലാണ് വയനാട് കളക്ടറായി ചുമതലയേറ്റത്.
