വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടന്നു; വിക്ടേഴ്സ് -2025 എന്ന പേരിലായിരുന്നു പരിപാടി; പങ്കെടുത്ത് ജനപ്രതിനിധികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും; കൂടുതൽ അറിയാം..

You are currently viewing വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടന്നു; വിക്ടേഴ്സ് -2025 എന്ന പേരിലായിരുന്നു പരിപാടി; പങ്കെടുത്ത് ജനപ്രതിനിധികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും; കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം വിക്ടേഴ്സ്- 2025 സംഘടിപ്പിച്ചു. വിജയോത്സവത്തിൻ്റെ ഭാഗമായി 2024- 25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, എൽ.എസ്.എസ്, യു.എസ്.എസ്,
എൻ.എം.എം.എസ്, എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. സ്കൂളിൽ അനുവദിച്ച പുതിയ എസ്.പി.സി യൂണിറ്റ് വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. പദ്ധതിയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. നാല് ദശാബ്ദത്തോളം വിദ്യാലയത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കി സ്കൂളിൻ്റെ ഭാഗമായി രുചിക്കൂട്ടുകൾ വിളമ്പിയ പാചകകാരിയായ കുംഭ അമ്മയ്ക്കും ജില്ലയിലെ ബെസ്റ്റ് ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അവാർഡിന് അർഹയായ എം.കെ. പ്രിയ ടീച്ചർക്കും വിദ്യാലയത്തിൻ്റെ സ്നേഹാദരം കൈമാറി. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ
ഇ. ചന്ദ്രശേഖരൻ നിർവഹിച്ച് സ്നേഹാദരം കൈമാറി.

അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. മറ്റ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് കാസർഗോഡ് ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പി.യുമായ സി.എം. ദേവദാസൻ മുഖ്യാതിഥിയായി. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ, ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ടി. തമ്പാൻ, വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, എസ്.എം.സി ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് സനീജ അജയൻ, എന്നിവർ സംസാരിച്ചു. പരീക്ഷകളിലെ ഉന്നത വിജയികൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. വി. ഗീത നന്ദിയും പറഞ്ഞു.

0Shares