പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; വാഹന മോഷണം; അന്തർ സംസ്ഥാന മോഷ്ടാക്കൾ കാസർകോട് പിടിയിൽ

  • Post category:local news
  • Reading time:2 mins read
You are currently viewing പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; വാഹന മോഷണം;  അന്തർ സംസ്ഥാന മോഷ്ടാക്കൾ  കാസർകോട് പിടിയിൽ

കാസര്‍കോട്: ജില്ലയിലെ ഉപ്പളയില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ താനാ വെസ്റ്റ് യശോദനഗറിലെ ബാലനാരായണനെ(52)യാണ് കാസര്‍കോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദിൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഈവീട്ടില്‍ നിന്നും മോഷണം പോയ ഫോര്‍ചുണര്‍ കാര്‍ മഹാരാഷ്ട്രയില്‍ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് സംഘം കണ്ടെടുക്കുകയും ചെയ്തു. തിരിച്ചറിയാതിരിക്കാനായി കാറിൻ്റെ നമ്പര്‍ മോഷണ സംഘം മാറ്റിയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിന്‍കുമാറില്‍ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബാലനാരായണന്‍ അറസ്റ്റിലായത്.

അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ട വെസ്റ്റ് മുംബൈയിലെ ചന്ദ്രകാന്ത (42), കര്‍ണാടക ഉഡുപ്പിയിലെ രക്ഷക് (26), കര്‍ണാടക മാണ്ട്യയിലെ ആനന്ദ (27), കൊച്ചി പാലാരിവട്ടത്തെ അബ്ദുല്‍ ജലാല്‍ എന്ന ഹിദായത്തുള്ള, ഉപ്പള ഭഗവതിഗേറ്റിലെ നിതിന്‍ കുമാര്‍(48), ബാലനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്പളയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും കാറും വാച്ചും മറ്റും കവര്‍ച്ച ചെയ്തത്. ഇതില്‍ ചന്ദ്രകാന്ത, രക്ഷക്, ആനന്ദ, അബ്ദുല്‍ജലീല്‍. നിതിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കാസർകോട് സബ്ഡിഷനിൽ 3 വാഹന മോഷ്ടാക്കൾ അറസ്റ്റിൽ ആയിട്ടുണ്ട് ബദിയടുക്ക മാവിനാക്കട്ടെ എന്ന സ്ഥലത്ത് നിന്നും 13/3/22 തീയതി KL 14 AA 8144 നമ്പർ ബൈക്ക് മോഷ്ടിച്ച ലോകേഷ് , ദീക്ഷിത് കൊയ്‌പാടി എന്നിവരെ 2ദിവസത്തിനകo പോലീസ് പിടികൂടുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തു.

മോഷണം പോയ ഫോര്‍ചുണര്‍ കാര്‍ മഹാരാഷ്ട്രയില്‍ നിന്നും കണ്ടെത്തിയ പോലീസ് സംഘം

അതുപോലെ തന്നെ കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചൗകി ഏരിയൽ കോട്ട അമ്പലത്തിനു സമീപം പാർക്ക്‌ ചെയ്ത ഹോണ്ട ആക്റ്റീവ സ്കൂട്ടർ കളവ് ചെയ്ത മൊയ്‌തീൻ ഷംസീർ എന്നയാളെ അറസ്റ്റ് ചെയ്യുകയും സ്കൂട്ടർ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ കവർച്ച നടത്തുന്ന സംഘങ്ങൾ ക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ച വരികയാണെന്നും മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പ മില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.

0Shares