വാമോസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; തളങ്കര ദഖീറത്ത് സ്‌കൂളില്‍ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി; കൂടുതൽ അറിയാം..

You are currently viewing വാമോസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; തളങ്കര ദഖീറത്ത് സ്‌കൂളില്‍ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി; കൂടുതൽ അറിയാം..

കാസറഗോഡ്: വാമോസ് വര്‍ക്കൗട്ട് കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ്ഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളില്‍ രക്തം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. അമ്പതിലധികം പേര് ക്യാമ്പില്‍ രക്തം നല്‍കി. ദഖീറത്ത് സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ് ക്യാമ്പ് സന്ദര്‍ശിച്ചു. വാമോസ് സെനോര്‍ ഷഫീഖ് തെരുവത്ത് നേതൃത്വം നല്‍കി. പരിപൂര്‍ണ്ണ ആരോഗ്യത്തിന് മുറ തെറ്റാതെയുള്ള വ്യായാമം എന്ന സന്ദേശം നല്‍കി രണ്ടാം വാര്‍ഷികം പിന്നിടുന്ന വാമോസ് വിവധങ്ങളായ ഇരുപത് ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നു. അതിൻ്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

0Shares