രാജ്യത്ത് 18നും 45നും ഇടയിലുള്ളവർക്ക് വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം; തീരുമാനവുമായി കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് 18നും 45നും ഇടയിലുള്ളവർക്ക് വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം; തീരുമാനവുമായി കേന്ദ്രസർക്കാർ

ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പുരോ​ഗമിക്കുമ്പോൾ 18നും 45നും പ്രായമുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ചുള്ള നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമെങ്കിലും സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ.

ഏപ്രിൽ 28 ബുധനാഴ്ച മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്ട്രർ ചെയ്യാം. കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാക്കും.

സ്വകാര്യമേഖലയിൽ ആയതിനാൽ വാക്സിനേഷൻ സൗജന്യമായിരിക്കില്ല. സ്വകാര്യ മേഖലയിൽ സെറം ഇൻസിറ്റിറ്റ്യൂട്ടിന്‍റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികൾ അറിയിച്ചത്.

0Shares