രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തി; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവക്ക് സ്വീകരണം

You are currently viewing രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തി; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവക്ക് സ്വീകരണം

കാസർകോട്: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തൃക്കരിപ്പൂരിന്‍റെ ശുചിത്വ പെരുമ ഡല്‍ഹിയില്‍ എത്തിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ ബാവയ്ക്ക് തൃക്കരിപ്പൂര്‍ പൌരാവലി വൻ വരവേല്‍പ്പ് നല്‍കി. വെള്ളാപ്പ് ജംഗ്ഷനില്‍ നിന്നും വി.കെ ബാവയെ സ്വീകരിച്ച് ആനയിച്ച പ്രവർത്തകർ യോഗ സ്ഥലമായ സി.എച്ച് മുഹമ്മദ്കോയ സ്മാരക ഓഡിറ്റോറിയത്തിലെത്തിച്ചു. കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് നാലു ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കാണ് വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ എ.വി ഷീബ (പെരളശ്ശേരി- കണ്ണൂർ), മറിയാമ്മ (എരുമേലി- കോട്ടയം), വി.വിജുമോഹന്‍ (ആര്യനാട്- തിരുവനന്തപുരം) എന്നിവര്‍ക്കാണ് ഈ വർഷം അവസരം ലഭിച്ചത്.

പരിപാടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഷംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഹാഷിം എ.കെ, എം സൌദ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, ഇ ശശിധരന്‍, ഫായിസ് ബീരിച്ചേരി, രജീഷ്ബാബു എം, സാജിദ സഫറുള്ള, ഫരീദ ബീവി കെ.എം, വി.പി സുനീറ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. കണ്ണൻ, എസ് കുഞ്ഞഹമ്മദ്, ടി.വി ഷിബിൻ, അഡ്വ: എം.ടി.പി എ-ഖരീം, സെക്രട്ടറി ഇൻ ചാർജ് സിബി ജോര്‍ജ്ജ്, വി ഇ.ഒ പ്രസൂണ്‍ എസ്.കെ, സി ഡി എസ് ചെയര്‍പേഴ്സണ്‍ എം മാലതി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം അബ്ദുൾ റഷീദ്, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ഉറുമീസ് തൃക്കരിപ്പൂർ, കെ.വി രാഘവന്‍ മാസ്റ്റര്‍, കെ രാജശ്രി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജീവനക്കാര്‍, രാഷ്ട്രീയപാർട്ടി പ്രവർത്തകർ ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കർമ്മസേന അംഗങ്ങൾ കുടുംബശ്രി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികൾ വ്യാപാരി വ്യവസായി പ്രവർത്തകർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares