
കാസർകോട്: സൗദിയിൽ വെടിയേറ്റ് മരിച്ച കാസർകോട് സ്വദേശി ബഷീറിൻ്റെ വീട് യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. യു.ഡി.എഫ്. ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, കെ.നീലകണ്ഠൻ, കെ.ഇ.എ ബക്കർ, കുഞ്ഞമ്പു നമ്പ്യാർ, എ.ബി ശാഫി, കെ.ബി.എം ഷെരീഫ്, സിദ്ദീഖ് പള്ളിപ്പുഴ, അൻവർ കോളിയടുക്കം, അസീസ് കളത്തൂർ, റൗഫ് ബായിക്കര, താഹ തങ്ങൾ, സവാദ്അങ്കടിമൊഗർ, ഹൈദർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കാസർകോട് ബന്തടുക്ക ഏണിയാടി സ്വദേശിയായ മുഹമ്മദ് ബഷീർ 14 വർഷത്തിൽ അധികമായി പ്രവാസ ജീവിതം തുടങ്ങിയിട്ട്. വാഹനം വിർത്തിയാക്കുന്നതിനിടെയാണ് സൗദിയിലെ അസീർ പ്രവിശ്യയിലെ ബീഷക്ക് സമീപം നഗിയയിൽ താമസസ്ഥലത്ത് വെടിയേറ്റത്. കാറിലെത്തിയ അജ്ഞാത സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
