
അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു. ഇതേ തുടര്‍ന്ന് യു.എ.ഇയില്‍ വ്യാഴാഴ്‌ച മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ കുടുംബാംഗത്തിന്റെ മരണത്തിൽ നിരവധി ലോക ജനതകളുടെ അന്ത്യാഞ്ജലി.

അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡണ്ട് ശൈഖ് മുഹമ്മദിൻ്റെ സഹോദരനുമാണ് ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ. രോഗബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം. ശൈഖ് സഈദിൻ്റെ നിര്യാണത്തില്‍ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
