കുളിമുറിയിലെ ബക്കറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം; വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിൽ എത്തിയ കുട്ടി ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ കളിക്കാനായിരുന്നു ശ്രമിച്ചത്..

  • Post category:news
  • Reading time:1 min read
You are currently viewing കുളിമുറിയിലെ ബക്കറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം; വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിൽ എത്തിയ കുട്ടി ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ കളിക്കാനായിരുന്നു ശ്രമിച്ചത്..

ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിൽ എത്തിയ കുട്ടി ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ കളിക്കാനായിരുന്നു ശ്രമിച്ചത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചലിലാണ് കുളിമുറിയിലെ ബക്കറ്റിൽ തലകീഴായിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കുളിമുറിയിലേക്ക് പോകുന്നത് വീട്ടുകാർ കണ്ടിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. കുട്ടിയെ കാണാതായതോടെയാണ് അമ്മയും വീട്ടുകാരും തിരയുന്നത്. അപ്പോഴാണ് അപകട വിവരം വീട്ടുകാർ അറിഞ്ഞത്. കുട്ടിയുടെ മരണം കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം ദുഃഖത്തിലാക്കിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം. പിഞ്ചു കുഞ്ഞുങ്ങളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.

0Shares