തിരുവനന്തപുരത്ത് മൂന്നാഴ്ചകളില്‍ കൊവിഡ് കണക്ക് കുത്തനെ വര്‍ദ്ധിക്കും; തീവ്ര രോഗവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് മൂന്നാഴ്ചകളില്‍ കൊവിഡ് കണക്ക് കുത്തനെ വര്‍ദ്ധിക്കും; തീവ്ര രോഗവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

തിരുവനന്തപുരത്തെ കൊവിഡ് കേസുകള്‍ ആശങ്കയിലേക്ക് നീങ്ങുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. മൂന്നാഴ്ചകളില്‍ കൊവിഡ് കണക്ക് കുത്തനെ ഉയരുമെന്നാണ് പറയുന്നത്. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടായതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കണം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ വിശദീകരിച്ചു

ജില്ലയെ അഞ്ച് സോണുകളായി വിഭജിച്ചാകും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരിച്ചു നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുന്ന നിലവില്‍ രോഗ ബാധ ഇല്ലാത്ത പ്രദേശങ്ങളില്‍ രോഗ വ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിലൂന്നിയാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ തലത്തില്‍ പ്രദേശത്തെ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തു ഈകാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാം . കൂടുതല്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സ്വയം മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

0Shares