കോൺഗ്രസ് പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലാക്കുന്നു; പുനസംഘടനാ പട്ടികയ്ക്കെതിര രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസ് പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലാക്കുന്നു; പുനസംഘടനാ പട്ടികയ്ക്കെതിര രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍

കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐ.സി.യുവിലാക്കാനാണ് നീക്കം. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പുനസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ശരിക്കുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാനും കൂടുതല്‍ ആളുകള്‍ താഴെത്തട്ടില്‍ ഉണ്ടാകാനും സംഘടനാ തെരഞ്ഞടുപ്പ് നടത്തുകയെന്നതുമാത്രമെ പരിഹാരമുള്ളു. ഇടതുസര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായി മിഷണറി ആവശ്യമാണ്.

ആ മിഷണറി ഉണ്ടാകാന്‍ ഒരുസ്ഥലത്ത് നിന്ന് വേറെരാളെ ഇറക്കിയതുകൊണ്ടുകാര്യമില്ല. അതുമനസിലാക്കി സംസ്ഥാന, കേന്ദ്ര നേതൃത്വം മുന്നോട്ടുപോകുമെന്നാണ് തന്നെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ഇന്നലെ കെ.പി.സി.സി നേതൃത്വം 280 കെപി.സി.സി അംഗങ്ങളുടെയും 50 എ.ഐ.സി.സി അംഗങ്ങളുടെയും പട്ടിക ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയില്‍ 73 പേര്‍ മാത്രമാണ് പുതുമുഖങ്ങളായുള്ളത്. എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയില്‍ നാലുപേര്‍ മാത്രമാണ് പുതിയ ആളുകള്‍.

0Shares