Trending News





ന്യൂഡല്‍ഹി: വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നിരവധി പ്രമുഖരടങ്ങിയ 20 പേരുടെ ലിസ്റ്റില്‍ നിന്നാണ് ഒഡിഷയില്‍ നിന്നുള്ള ദ്രൗപതി മുര്‍മു ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത്. ബി.ജെ.പിയുടെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമായി തോന്നാമെങ്കിലും ഇതിന് പിന്നില്‍ ഒരു വന്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ നിഗമനം.
Also Read
ആദിവാസി നേതാവ് എന്ന് നിലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ദ്രൗപതി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോള്‍ തന്നെ പലകോണില്‍ നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാത്രമല്ല, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ സ്ഥാനാര്‍ത്ഥി കൂടിയാണ് 64കാരിയായ ദ്രൗപതി. അതിനാല്‍ തന്നെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ ദ്രൗപതി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വം ആശയകുഴപ്പം സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാത്തിലാണ് ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, രാജനാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് തീരുമാനത്തിലേക്ക് ബി.ജെ.പി നേതൃത്വം എത്തിയത്. ബിജെപിയിലൂടെ തൻ്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ദ്രൗപതി മുര്‍മു, 2015ല്‍ ജാര്‍ഖണ്ഡിൻ്റെ ഗവര്‍ണറായതോടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ദ്രൗപതി മുര്‍മു.

2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് റെയ്റാംഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ എം.എല്‍.എയായ ദ്രൗപതി ഒരു തവണ മന്ത്രിയും ആയി. ആദ്യം വാണിജ്യ-.ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-.മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു.

Sorry, there was a YouTube error.