Trending News





കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കണ്‍സോര്‍ഷ്യം ഒഫ് ഹയര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് ഒഫ് കേരള ആവശ്യപ്പെട്ടു. ബി.എസ്.സി നേഴ്‌സിംഗ് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇത്തരക്കാര്‍ ചതിയില്‍ പെടുത്തുന്നത്. രണ്ടുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്നുണ്ട്.
Also Read

വിദ്യാര്‍ത്ഥികള്‍ക്ക് പണവും, ലഹരി വസ്തുക്കളും വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളും സജീവമാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചതിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ചെക്ക് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. എല്ലാവിധ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍മ്മാരുടെ സംഘടനയാണ് ചെക്ക്. കേരളത്തില്‍ എല്ലാ ജില്ലകളിലും ചെക്ക് മെമ്പേഴ്‌സിൻ്റെ സേവനം ലഭ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Sorry, there was a YouTube error.