
തിരുവനന്തപുരം: സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരായ എം.എം മണി എം.എൽ.എയുടെ രൂക്ഷ പരാമർശം. കെ.കെ രമയ്ക്കെതിരായ അധിക്ഷേപങ്ങൾക്ക് പിന്നാലെയാണ് ആനിരാജയ്ക്ക് എതിരെയും മണിയുടെ വിവാദ പ്രസ്താവന. ‘ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്’ എന്നാണ് പരാമർശം. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ’ -സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം നേതാവ് എം.എം. മണി. വടകര എം.എൽ.എ കെ.കെ. രമയെ നിയമസഭയിൽ മണി അധിക്ഷേപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ പ്രതികരിച്ചിരുന്നു. ഇതാണ് മണിയെ പ്രകോപിപ്പിച്ചത്. ആനി രാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെ.കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പറഞ്ഞു.

എം.എം മണി പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് വിവാദ പ്രസംഗം നടക്കുമ്പോൾ നിയമസഭ നിയന്ത്രിച്ചിരുന്ന ഇ.കെ വിജയൻ പറഞ്ഞിരുന്നു. മണിക്കെതിരെ ആനി രാജയും ബിനോയ് വിശ്വവും സി.പി.ഐ നേതാക്കളും രംഗത്തു വന്നിരുന്നു. എന്നാൽ സി.പി.ഐ സംസ്ഥാന നേതാവ് കാണാം രാജേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചില്ല.
നിലപാടിൽ നിൽക്കുമെന്ന് ആനി രാജ
മണി പറഞ്ഞ രീതിയിൽ മറുപടി പറയാൻ താൻ എന്തായാലും തയ്യാറല്ലെന്ന് ആനി രാജ പ്രതികരിച്ചു. പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല.

പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിൻ്റെതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയാല്ല.
ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും പ്രസ്ഥാനവുമാണ് അത് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. അതിന് അപ്പുറത്തേക്ക് വേറൊന്നും തന്നെ ഭയപ്പെടുത്തില്ല. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരി എന്ന നിലയില്‍ ഉണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും.
