കാസര്‍കോട് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളിൽ

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളിൽ

കാസര്‍കോട്: മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിൽ മൂന്നിനും കാസകോട്, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ നാലിനും തൃക്കരിപ്പൂരിൽ അഞ്ചിനും ആയിരിക്കും പരിശോധന.

പരിശോധന നടക്കുന്ന ഓഫീസുകൾ-

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് ഓഫീസ്, കാസർകോട്: ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്‌റ്റേഷൻ, ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ്, കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ്, തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് ഓഫീസ്. പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.

0Shares