
ബദിയഡുക്ക/ കാസര്‍കോട്: എസ്. എസ്. എഫ് ബദിയുക്ക ഡിവിഷൻ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. 30, 31 തിയതികളിലായി കോരിക്കാറിൽ നടന്ന എസ്. എസ്. എഫ് ബദിയഡുക്ക ഡിവിഷൻ സാഹിത്യോത്സവ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ് ഡിവിഷൻ പ്രസിഡന്റ് കാദർ സഖാഫി നാരമ്പാടി അധ്യക്ഷത വഹിച്ചു.

എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റഹ്‌മാൻ സഖാഫി പുത്തപ്പലം അനുമോദന പ്രസംഗവും ജില്ലാ കാമ്പസ് സെക്രട്ടറി ബാദുഷ സഖാഫി വിജയികളെയും പ്രഖ്യാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.എച്ച് മാസ്റ്റർ ചാമ്പ്യന്മാരായ നാരമ്പാടി സെക്ടറിനുള്ള ട്രോഫി വിതരണം നടത്തി.
332 പോയിന്റ് നേടി നാരമ്പാടി സെക്ടർ ഒന്നാം സ്ഥാനത്തും 281 പോയിന്റ് നേടി കുമ്പടാജെ സെക്ടർ രണ്ടാം സ്ഥാനത്തും 225 പോയിന്റ് നേടി ബദിയഡുക്കയും 198 പോയിന്റുമായി നെല്ലിക്കട്ടയും യഥാക്രമം നിലയുറപ്പിച്ചു.
എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി കരീം ജൗഹരി, കെ.എം മുഹമ്മദ് പുണ്ടൂർ, ശരിഫ് മാസ്റ്റർ പള്ളത്തടുക്ക, റിയാസ് ഹനീഫി, അബ്ദുല്ല സഅദി തുപ്പക്കൽ, ലത്തീഫ് പള്ളത്തടുക്ക എന്നിവര്‍ സംബന്ധിച്ചു. റസൂദ് നെക്രാജെ, ജംഷീദ് ചേടേക്കൽ എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
