സ്വർണക്കടത്ത് കേസ്‌ പ്രതികൾക്ക് പിഴ; എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും പിഴയടക്കണം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സ്വർണക്കടത്ത് കേസ്‌ പ്രതികൾക്ക് പിഴ; എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും പിഴയടക്കണം

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും പിഴയടക്കണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിൻ്റെതാണ് ഉത്തരവ്.

തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ.

യു.എ.ഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എ പി.എസ് സരിത്, സന്ദീപ് നായർ, കെ.ടി റമീസ് എന്നിവരും ആറ് കോടി രൂപ വീതം പിഴയടയ്‌ക്കണം.

2020 ജൂലൈ 5നാണ് തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്. കേസിലെ കസ്റ്റംസ് നടപടിക്രമത്തിൻ്റെ ഭാഗമായാണ് ഉത്തരവ്.

0Shares