നറുക്കെടുപ്പിൽ പങ്കെടുക്കൂ, നിങ്ങൾക്ക് സ്വന്തമാക്കാം നാല് കിടപ്പുമുറികളും നാല് കുളിമുറിയും ഒരു സ്വകാര്യ കുളവും ഉൾപ്പെടുന്ന ഇറ്റാലിയൻ വില്ല

  • Post category:news
  • Reading time:1 min read
You are currently viewing നറുക്കെടുപ്പിൽ പങ്കെടുക്കൂ, നിങ്ങൾക്ക് സ്വന്തമാക്കാം നാല് കിടപ്പുമുറികളും നാല് കുളിമുറിയും ഒരു സ്വകാര്യ കുളവും ഉൾപ്പെടുന്ന ഇറ്റാലിയൻ വില്ല

ഇറ്റലിയിലെ ബീച്ച് പട്ടണമായ പിസോ കലാബ്രോയില്‍ പൂർണ്ണമായും പുതുക്കിപ്പണിത ടൗൺഹൗസ് ആണ് ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് ദമ്പതിമാരാണ് അവരുടെ പൂര്‍ത്തിയാക്കി, എല്ലാ സൗകര്യങ്ങളും ലഭ്യമായ വില്ല വില്ക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു നറുക്കെടുപ്പാണ് ഇവി‌ടെ ന‌ടക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളായ ജോണും ആൻമേരി നഴ്സും നിര്‍മ്മിച്ച ഈ വീ‌ടിന് യഥാര്‍ത്ഥത്തില്‍ 470000 ഡോളര്‍ മതിപ്പു വിലയുണ്ട്.

നാല് കിടപ്പുമുറികൾ, നാല് കുളിമുറിയും ഉള്ള ഇറ്റാലിയൻ വില്ല ഒരു സ്വകാര്യ കുളവും ഒരു പൂന്തോട്ടവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 35 ഡോളര്‍ മു‌‌ടക്കി ഒരു റാഫിള്‍ എന്‍‌ട്രി നേടി വേണം പങ്കെ‌ടുക്കുവാന്‍. അതേസമയം എല്ലാ റാഫിൾ എൻട്രികളിൽ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. കുറ‍ഞ്ഞത് 20000 എന്‍ട്രിയാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്. അത്രയും ലഭിച്ചില്ലെങ്കില്‍ സമ്മാനം പണമായി നല്കുവാനും തീരുമാനമുണ്ട്. എന്‍‌ട്രികള്‍ 2022 ജനുവരി 22 -നകം ലഭിക്കണം.

വിജയിക്ക് പിസ്സോ കാലബ്രോ നഗരമധ്യത്തിൽ പൂർണ്ണമായും പുതുക്കിപ്പണിതതും പൂർണ്ണമായി സജ്ജീകരിച്ചതുമായ ഒരു വീട് ലഭിക്കും. ടസ്കാൻ ഗ്രാമപ്രദേശത്തുള്ള ഒരു സമ്പൂർണ്ണ ഫർണിഷ്ഡ് വില്ല ആണിത്. ഇതിനുപുറമെ, വിജയിക്ക് ഇറ്റലിയിലേക്ക് രണ്ട് വിമാന ‌ടിക്കറ്റും രണ്ട് രാത്രി താമസത്തിനുള്ള സൗകര്യവും ലഭിക്കും. നിയമപരമായ യാതൊരു ബാധ്യതകളുമില്ലാതെ വില്ല സ്വന്തമാക്കുവാന്‍ സാധിക്കും.

കലബ്രിയ എന്ന ഇറ്റലിയിലെ തീരെ സഞ്ചാരികളെത്താത്ത, അധികമാര്‍ക്കും അറിയാത്ത ഇടത്താണ് ഈ ബീച്ച് വില്ല സ്ഥിതി ചെയ്യുന്നത്. കടല്‍തീരവും കുന്നിന്‍പുറങ്ങളും ദേശീയോ പാര്‍ക്കുമെല്ലാം ഇവിടെ കാണുവാനുണ്ട്. സെന്റ് യൂഫെമിയ ഉൾക്കടലിനു നേരേയുള്ള കുത്തനെയുള്ള പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടം തെക്കൻ ഇറ്റലി പ്രവിശ്യയിലെ ഒരു തുറമുഖവും വാണിജ്യ നഗരവുമാണ്.

0Shares