സ്വപ്‌ന സുരേഷിന്‍റെ ശബ്ദ രേഖ; പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വപ്‌ന സുരേഷിന്‍റെ ശബ്ദ രേഖ; പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

സ്വപ്‌ന സുരേഷിന്‍റെ പേരില്‍ പുറത്തുവന്ന ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല.

ജയിൽ മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഇന്നലെയാണ് ഇ.ഡി സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവിയ്ക്ക് കത്ത് നൽകിയത്. ജയിൽ മേധാവി ഇന്ന് ഉച്ചയോടെ കത്ത് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

0Shares