അനുദിനം വളരുന്ന നഗരം; കണ്ണട വാങ്ങാനും ഇനി എളുപ്പം; സ്റ്റാർ ഒപ്റ്റിക്കൽസ് ചെർക്കളയിൽ പ്രവർത്തനം ആരംഭിച്ചു

You are currently viewing അനുദിനം വളരുന്ന നഗരം; കണ്ണട വാങ്ങാനും ഇനി എളുപ്പം; സ്റ്റാർ ഒപ്റ്റിക്കൽസ് ചെർക്കളയിൽ പ്രവർത്തനം ആരംഭിച്ചു

ചെർക്കള (കാസർക്കോട്): അനുദിനം വളരുന്ന നഗരമായ ചെർക്കളയിൽ ഇനി മുതൽ കണ്ണട വിതരണ കേന്ദ്രവും. കണ്ണ് പരിശോധിച്ച് ഡോക്ടർമരുടെ നിർദേശനുസരണം കണ്ണിന് വേണ്ട കണ്ണടകൾ ചേർക്കളിയിൽ സ്റ്റാർ ഒപ്റ്റിക്കൽസ് ലഭ്യമാക്കുകയാണ്.

ചെർക്കളയിലെ ചെങ്കള പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പുനത്തിൽ കോംപ്ലക്സിൽ സ്റ്റാർ ഒപ്റ്റിക്കൽസ് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് തികളാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. ഒപ്റ്റിക്കൽ രംഗത്ത് പരിചയ സമ്പന്നരായ ആളുകളാണ് സ്റ്റാർ ഒപ്റ്റിക്കൽസ് സ്ഥാപന മേധാവികൾ. സ്ഥാപനത്തിൽ വിവിധ ബ്രാൻഡഡ് ഗ്ലാസുകൾ ലഭ്യമാണ്. കൂടാതെ വിവിധ രീതിയിലുള്ള ഫ്രെയിമുകൾ ലഭ്യമാകുന്നുണ്ട്.

ബ്രാൻഡഡ് ഗ്ലാസ്, കൂളിംഗ് ഗ്ലാസ്, സേഫ്റ്റി ഗ്ലാസ്, റീഡിങ് ഗ്ലാസ് കോൺടാക്ട് ലെൻസുകൾ തുടങ്ങി നിരവധി മോഡലുകൾ ലഭ്യമാണ്. പരിചയ സമ്പന്നരായ നേത്രരോഗവിദഗ്ദ്ധൻ്റെ സേവനം (Qualified Optometrist), കണ്ണ് പരിശോധന തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. കാസർക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷഹ് മ ഒപ്റ്റിക്കൽസിൻ്റെ സഹോദര സ്ഥാപനമാണ് സ്റ്റാർ ഒപ്റ്റിക്കൽസ്. ചേർക്കളയ്ക്ക് പുറമെ, കാസർകോട്, സീതാംഗോളി, ഉപ്പള, പെർള, മുള്ളേരിയ, കുമ്പള, തളിപ്പറമ്പ, വയനാട്, കർണ്ണാടകയിലെ സുള്ള്യ, പുത്തുർ, വിട്ട്ള, ദേർളക്കട്ട, നാപ്പോക്ലു എന്നിവടങ്ങളിലും ഇവർക്ക് സഹോദര സ്ഥാപനങ്ങളുണ്ട്.

0Shares