കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഗംഗറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

ജൂൺ ഒന്നിനാണ് സോണിയ ഗാന്ധിയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. പിന്നാലെ വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനൽ നടപടി പ്രകാരം മൊഴിയെടുക്കാനായാണ് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇഡി വിളിപ്പിച്ചിരിക്കുന്നത്.

0Shares