കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും മറ്റ് പരിപാടികളും നിരോധിച്ചു; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്കെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും മറ്റ് പരിപാടികളും നിരോധിച്ചു; ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്കെതിരെ കേസ്

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചുകൊണ്ട് സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാര്‍ക്ക്, ബീച്ച്, മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ശനിയാഴ്ച (ഇന്നലെ) അര്‍ദ്ധരാത്രി മുതല്‍ നിരോധനം നിലവില്‍ വന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 144ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കേസെടുക്കണം. കലക്ടര്‍, ജില്ലാ മജിസ്ട്രറ്റ്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് നിയമത്തിന്‍റെ നടത്തിപ്പ് ചുമതല.

ഓരോ ജില്ലയിലെയും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെയുള്ളവ അതത് ഇടങ്ങളിലെ മുറികള്‍, കിടക്കകള്‍, ഹോസ്റ്റല്‍ മുറികള്‍, കൊറോണ പരിശോധന ഉപകരണങ്ങള്‍, ഐ.സി.യുവിലെ കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ കണക്കുകള്‍ കോവിഡ് കണ്‍ട്രോള്‍ റൂമിന് കൈമാറണം. ആവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

0Shares