
കാസറഗോഡ്: കാസർകോടിൻ്റെ സാംസ്കാരിക മുഖവും എഴുത്തുകാരനും സ്നേഹ സൗഹൃദ കൂട്ടായ്മകളുടെ സംഘാടകനുമായ ഷാഹുൽ ഹമീദ് കളനാടൻ്റെ അനുസ്മരണം നടത്തി. വിദ്യാനഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പൈതൃക കൂട്ടായ്മയായ കോലായ് ലൈബ്രറി ആൻഡ് റീഡിങ് റൂം ആണ് അനുസ്മരണ സംഗമം സംഘടിപ്പിച്ചത്. ചിന്തകനും എഴുത്തുകാരനുമായ സ്കാനിയ ബെദിര അനുസ്മരണ പ്രഭാഷണം നടത്തി. ഹസ്സൈനാർ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. കാസർകോട് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോധരൻ, കോലായ് വനിതാ വിംഗ് പ്രസിഡണ്ട് സുലൈഖ മാഹിൻ, എഴുത്തുകാരിയും അധ്യാപികയുമായ എം.എ മുംതാസ് ടീച്ചർ, ചിത്ര കലാകാരൻ കെ.എച്ച് മുഹമ്മദ്, പ്രവാസി സാമൂഹ്യ പ്രവർത്തകൻ ഉമ്മർ പാണലം, സാംസ്കാരിക പ്രവർത്തകൻ ബഷീർ പെരുമ്പള എന്നിവർ കളനാടനെ അനുസ്മരിച്ച് സംസാരിച്ചു. റഹീം ബെള്ളൂർ അനുസ്മരണ ഗാനം അവതരിപ്പിച്ചു. നാസർ ചെർക്കളം സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.
