Categories
യുവതിക്കുനേരെ ലൈംഗിക അതിക്രമം; അറസ്റ്റിലായ ഓട്ടോഡ്രൈവർ റിമാണ്ടിൽ, പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടി
നിരവധി തവണ ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു
Trending News





നീലേശ്വരം / കാസർകോട്: ഭർതൃമതിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി.പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാർ അറസ്റ്റ് ചെയ്തത്.
Also Read

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി തവണ ഫോൺ ചെയ്ത് ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു. മേലിൽ ഫോൺ വിളിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യം ചെയ്യാൻ വന്നതിനാലാണ് യുവതി വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയത്.

Sorry, there was a YouTube error.