
കാസർകോട്: അനധികൃതമായി മണൽ കടത്താൻ ഉപയോഗിക്കുന്ന അഞ്ച് തോണികൾ പോലീസ് പിടികൂടി. റെയിഡിൽ മൊഗ്രാൽ പുത്തൂർ പുഴയിൽ നിന്നുമാണ് കഴിഞ്ഞദിവസം അഞ്ച് തോണികൾ പിടികൂടിയത്. പോലീസിൻ്റെ കണ്ണുവെട്ടിച്ച് മണൽ കടത്തുന്നവർക്കെതിരെ കേസെടുത്തു. കാസർകോട്ട് അനധികൃത മണൽ കടത്തുകാർക്കെതിരെ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസമായി കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ റെയിഡ് നടത്തി വരികയായിരുന്നു.

ലോറികളിലും ഓട്ടോറിക്ഷകളിലും തോണികളിലുമായുള്ള മണല്‍ കടത്തിനെതിരെ ശക്തമായ
നടപടികളുമായി മുന്നോട്ടുവന്ന പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മണല്‍ മാഫിയ
രംഗത്തുണ്ട്. കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാർ, എസ്.ഐ വിഷ്ണു പ്രസാദ്, പ്രൊബേഷനറി എസ്.ഐ രാകേഷ്, എ.എസ്.ഐ ഉമേശൻ സി.പി.ഒ മാരായ സുരേന്ദ്രൻ, ഷാജു, സുരേഷ്, രതീഷ്, ഷാജി, എന്നിവർ റെയിഡിൽ ഉണ്ടായിരുന്നു.
